വെള്ളറക്കാട് സ്റ്റേഷനിൽ ട്രെയിനിന് സ്വീകരണം നൽകി

news image
Aug 1, 2022, 6:30 pm IST payyolionline.in

നന്തിബസാർ: കോവിഡിനുശേഷം വെള്ളറക്കാട് സ്റ്റേഷനിൽ ആദ്യമായി സ്റ്റോപ്പനുവദിച്ച ട്രെയിനിന് നാട്ടുകാർ സ്വീകരണം നൽകി. രാവിലെ 7 .13 ന് കണ്ണൂരിലേക്ക് പോകുന്ന ഷൊർണൂർ- കണ്ണൂർ മെമു എക്സ്പ്രസിനാണു സ്വീകരണം നൽകിയത്. ആദ്യ ടിക്കറ്റ് വിൽപ്പന മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നിർവഹിച്ചു.

 

വെള്ളറക്കാട് സ്റേഷനിൽവണ്ടി നിർത്തിയപ്പോൾ നൽകിയ സ്വീകരണം

വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, കെ.സുമതി, ന്യൂ സ്റ്റാർ കലാവേദി പ്രവർത്തകരായ, രാമകൃഷ്ണൻ പട്ടേരി, സുധീന്ദ്രൻ ചാത്തോത്ത്, രമേശൻ പട്ടേരി, പി. സുജീഷ്, ഗിരീശൻ ഇളയടത്ത്, ഹമീദ് പൊന്നാട്ടിൽ, കെ.പി.രാഘവൻ, വിനു പറമ്പത്ത്, പി.ബിജു , യാഖൂബ്‌ മൂടാടി സ്നേഹ ഗ്രാമം സെക്രട്ടറി കെ.പി രാഘവൻ,  അബ്ദുൽ ഖാദർ മൂടാടി എന്നിവർ നേതൃത്വം നൽകി. നേരത്തെ എട്ടുവണ്ടികൾക്ക്‌ സ്റ്റോപ്ണ്ടായിരുന്ന ഇവിടെയിപ്പോൾ നാലുവണ്ടികൾക്കേ സ്റ്റോപ്പനുവദിച്ചിട്ടുള്ളൂ. വെള്ളറക്കാട് മറ്റു സ്റ്റേഷനുകൾ തുറന്നപ്പോഴും ഇവിടെ നടത്തിപ്പിന് ആളില്ലെന്നുപറഞ്ഞാണ് സ്റ്റോപ്പ് ഒഴിവാക്കിയത്. പാസഞ്ചർ വണ്ടികളെല്ലാം തന്നെ എക്സ്പ്രസ് ആയാണ് ഓടുന്നതെങ്കിലും യാത്രക്കാരും നാട്ടുകാരും ആഹ്ലാദത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe