വെട്രിമാരൻ ചിത്രത്തിന്റെ സെറ്റിൽ അപകടം; സ്റ്റണ്ട് മാൻ മരിച്ചു

news image
Dec 5, 2022, 3:34 pm GMT+0000 payyolionline.in

ചെന്നൈ : വെട്രിമാരൻ സംവിധാനം ചെയുന്ന ‘വിടുതലൈ’ എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി സുരേഷ് 20 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ആശുപത്രിയിൽ‌ എത്തിച്ചുവെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe