വീണ്ടും ‘ജോക്കർ ആക്രമണം’; ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക

news image
Nov 23, 2021, 4:19 pm IST

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്.

 

 

 

 

 

മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ജോക്കർ മാൽവെയറിന്റെ ആക്രമണത്തെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്തിരുന്നു. വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയ ആപ്പുകൾ ഇവയാണ്.

1.super -click v p n
2.volume boosting hearing aid
3.battery charging animation bubble effects
4.flashlight flash alert on call

5.easy p d f scanner
6.smart t v remote
7. hello ween coloring
8.classic emoji keyboard
9.volume booster louder sound equalizer
10.super hero-effect
11.battery charging animation wallpaper
12.dazzling keyboard
13. emoji one keyboard
14. now qr code scan

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe