വീട്ടുകാര്‍ ആശുപത്രിയില്‍ പോയി; സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച് കള്ളന്മാര്‍

news image
Sep 20, 2022, 3:14 am GMT+0000 payyolionline.in

കാസര്‍കോട്:  മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച. 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കള്ളന്‍ കയറിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന‍് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര‍്ന്നു.

 

അടുക്കള ഭാഗത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്നവര്‍ മംഗലപുരത്തെ ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം. വൈകീട്ട് ഏഴിന് ആശുപത്രിയിലേക്ക് പോയ വീട്ടുകാര്‍ രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe