ഓഫ്‌സൈറ്റ് പ്രസ്സ് അര്‍ദ്ധരാത്രി എറിഞ്ഞു തകര്‍ത്തതായി പരാതി

news image
Oct 17, 2013, 12:18 pm IST payyolionline.in

വില്യാപ്പള്ളി : ടൌണില്‍ വില്യാപ്പള്ളി മുസ്ലീം ജമാഅത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എം.ജെ. ഓഫ് സെറ്റ് പ്രസ്സിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായി പരാതി. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കൊളത്തൂര്‍ അനില്‍കുമാറാണിത് നടത്തുന്നത്. 50,000 രൂപയുടെ നഷ്ടം വന്നതായി ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. ഇരുളില്‍ മറവില്‍ പ്രസ്സ് തകര്‍ത്ത സംഭവത്തില്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe