വില്യാപ്പള്ളിയില്‍ വീണ്ടും അക്രമം; ഹോട്ടലും എറിഞ്ഞു തകര്‍ത്തു

news image
Oct 18, 2013, 6:01 pm IST payyolionline.in

വില്യാപ്പള്ളി: ബുധനാഴ്ച പ്രസ്സ് എറിഞ്ഞു തകര്‍ത്തതിന് പിന്നാലെ ഇന്നലെ ഒരു ഹോട്ടലിന് നേരെയും അക്രമം നടത്തി. വില്ല്യാപ്പള്ളി കൊളത്തൂര്‍  റോഡില്‍ രാമത്ത് മീത്തല്‍ രാജന്‍ നടത്തുന്ന ഹോട്ടലിന് നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ അക്രമമുണ്ടായത്. അക്രമികള്‍ അലമാരയും, സാധനങ്ങളും തല്ലി തകര്‍ത്തു. പിന്‍ഭാഗത്തെ എക്സ് ഹോസ്റ്റ്  ഫാന്‍ സ്ഥാപിച്ച ദ്വാരം  വഴിയാണ് അക്രമികള്‍ അകത്ത് കയറിയത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും  സ്ഥലത്തെത്തി. കടകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വില്യാപ്പള്ളി ടൌണില്‍ ഹര്‍ത്താല്‍ നടത്തി.

വില്യാപ്പള്ളിയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്ക് എതിരെ കരുതിയിരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. സാമൂഹ്യദ്രോഹികള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്നും പറഞ്ഞു. സംഭവ സ്ഥലം അദ്ദേഹം സന്ദര്‍ശിച്ചു. സി.പി വിശ്വനാഥന്‍, ടി ഭാസ്ക്കരന്‍, കാവില്‍  രാധാകൃഷ്ണന്‍, അനൂപ്‌ വില്ല്യാപ്പള്ളി, കമനീഷ് എടക്കുടി, പി.കെ രമേശന്‍, ടി.പി ഷാജി, മലയില്‍ മോഹനന്‍, ദിനേശ് ബാബു  കൂട്ടങ്ങാരം, പി.കെ സജിത്ത്, രാഗേഷ് ചെക്കോട്ടി ബസാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe