വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിര്‍മ്മിക്കുന്നു ; ബാ​ലു​ശ്ശേ​രി- ന​ന്മ​ണ്ട മേ​ഖ​ല​ക​ളി​ൽ സംഘം വിലസുന്നു

news image
Jul 30, 2022, 10:07 am IST payyolionline.in

ബാ​ലു​ശ്ശേ​രി: വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്ന സം​ഘം ബാ​ലു​ശ്ശേ​രി, ന​ന്മ​ണ്ട മേ​ഖ​ല​ക​ളി​ൽ വി​ല​സു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കേ​ണ്ട കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലൊ​ക്കേ​ഷ​ൻ സ്കെ​ച്ച്, സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച് ഓ​ഫി​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ഉ​ണ്ണി​കു​ളം എം.​എം പ​റ​മ്പ് വാ​ഴ​യി​ൽ ജ​മീ​ല അ​ബൂ​ബ​ക്ക​ർ കെ.​എ​സ്.​എ​ഫ്.​ഇ ക​ല്ലാ​യി ബ്രാ​ഞ്ചി​ൽ ചി​ട്ടി ലോ​ൺ ജാ​മ്യ​ത്തി​നാ​യി ന​ൽ​കി​യ ബാ​ലു​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ലൊ​ക്കേ​ഷ​ൻ സ്കെ​ച്ചു​മാ​ണ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ജൂ​ലൈ ഒ​ന്നി​ന് 28681764 ന​മ്പ​ർ പ്ര​കാ​ര​മു​ള്ള കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ജൂ​ലൈ ആ​റി​ന് ന​ൽ​കി​യ ലൊ​ക്കേ​ഷ​ൻ സ്കെ​ച്ചു​മാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വ്യാ​ജ ഡി​ജി​റ്റ​ൽ ഒ​പ്പും സീ​ലും സ​ഹി​തം വ്യാ​ജ​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ലൊ​ക്കേ​ഷ​ൻ സ്കെ​ച്ചി​ൽ സ്ഥ​ല​ത്തി​ന്റെ അ​തി​രു​ക​ൾ പ​ല​യി​ട​ത്തും തെ​റ്റാ​യാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​ത്.

കെ.​എ​സ്.​എ​ഫ്.​ഇ ക​ല്ലാ​യി ബ്രാ​ഞ്ചി​ൽ സ​മ​ർ​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ബാ​ലു​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​റെ ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ഡി​ജി​റ്റ​ൽ ഒ​പ്പും പേ​രും വ്യാ​ജ​മാ​ണ്. സ​ബീ​ന എ​ന്ന പേ​രി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ബാ​ലു​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. ന​ന്മ​ണ്ട വി​ല്ലേ​ജി​ലും ബാ​ലു​ശ്ശേ​രി വി​ല്ലേ​ജി​ലും ഭൂ​മി​യു​ള്ള ജ​മീ​ല അ​ബൂ​ബ​ക്ക​ർ ഗ​ൾ​ഫി​ലേ​ക്ക് പോ​കും​മു​മ്പ് ചി​ട്ടി ലോ​ൺ കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി മു​ക്ത്യാ​ർ കൊ​ടു​ത്തി​രു​ന്നു. മു​ക്ത്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe