വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ പയ്യോളിയിൽ സിപിഎം ധർണ

news image
Nov 23, 2021, 7:12 pm IST

പയ്യോളി: വിലക്കയറ്റം സൃഷ്ടിക്കുന്നകേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം നേതൃത്വത്തിൽ പയ്യോളിയിൽ ധർണനടത്തി. ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിന് മുമ്പിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു ധർണ.

ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ നടന്ന ധർണ ജില്ലാ കമ്മിറ്റി അംഗം ടി ചന്തു ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ കമ്മിറ്റി അംഗം  ടി ചന്തു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം  കെ ജീവാനന്ദൻ അധ്യക്ഷനായി. ജില്ലകമ്മിറ്റിഅംഗം എം ഗിരിഷ് , ഏരിയസെക്രട്ടറി എം പി ഷിബു , പി എം വേണുഗോപൻ , സുരേഷ് ചങ്ങാടത്ത്, എൻ വി രാമകൃഷ്ണൻ, ടി ഷീബ, എൻ സി മുസ്തഫ, ഡി ദീപ, പി കെ ഷീജ, കെ കെ മമ്മു, പി ഷാജി, എൻ ടി അബ്ദുറഹിമാൻ, സി ടി അജയഘോഷ്, കെ വിജയ രാഘവൻ എന്നിവർ സംസാരിച്ചു. പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജ് സ്വാഗതം പറഞ്ഞു. ധർണയിൽ  കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe