വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

news image
Sep 6, 2022, 6:07 pm GMT+0000 payyolionline.in

ന്യൂഡൽഹി: വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ട്വന്റി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. ട്വിറ്ററിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം കോഹ്ലി പങ്കുവെച്ചത്. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിതന്ന ക്യാപ്റ്റനാണ് പടിയിറങ്ങുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് കോഹ്ലിയുടെ മടക്കം. ഏഴ് വർഷത്തോളം ടീമിനായി താൻ കഠിനാധ്വാനം ചെയ്തുവെന്ന് കേഹ്ലി പറഞ്ഞു. നൂറ് ശതമാനം സത്യസന്ധതയോടെയാണ് ജോലി നിർവഹിച്ചത്. കരിയറിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിരുന്നു. ടീമിനെ നയിക്കാൻ അവസരം തന്നതിൽ ബി.സി.സി.ഐയോട് നന്ദി പറയുകയാണ്. എല്ലാം പ്രതിസന്ധികളിലും ഒപ്പം നിന്ന ടീം അംഗങ്ങളോടും മുൻ ഇന്ത്യൻ നായകൻ മഹീന്ദ്ര സിങ് ധോണിയോടും കടപ്പാടുണ്ടെന്ന് കോഹ്ലി പറഞ്ഞു. ഇന്ത്യയെ നയിച്ച് 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും വിജയം നേടിയാണ് കോഹ്ലി ടീം ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്നുള്ള മടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe