വിരമിച്ച ഉദ്യോ​ഗസ്ഥർക്ക് തൊഴിലവസരമൊരുക്കി എസ്ബിഐ; 600 ലധികം ചാനൽ മാനേജർമാർ

news image
May 21, 2022, 2:33 pm IST payyolionline.in

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)  കരാർ അടിസ്ഥാനത്തിൽ ചാനൽ മാനേജർ തസ്തികയിലേക്ക് 600-ലധികം വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 7 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് – sbi.co.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 641 ഒഴിവുകൾ നികത്തും. ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ചാനൽ മാനേജർ ഫെസിലിറ്റേറ്റർ – : 503
ചാനൽ മാനേജർ സൂപ്പർവൈസർ -: 130
സപ്പോർട്ട് ഓഫീസർ-: 8 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ശമ്പളഘടന
ചാനൽ മാനേജർ ഫെസിലിറ്റേറ്റർ – : പ്രതിമാസം 36,000 രൂപ
ചാനൽ മാനേജർ സൂപ്പർവൈസർ -: പ്രതിമാസം 41,000 രൂപ
സപ്പോർട്ട് ഓഫീസർ -: പ്രതിമാസം 41,000 രൂപ

 

അപേക്ഷിക്കേണ്ട വിധം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – www.sbi.co.in
എൻ​ഗേജ്മെന്റ് ഓഫ് റിട്ടയേർഡ് ബാങ്ക് സ്റ്റാഫ് ഓൺ കോൺട്രാക്റ്റ് ബേസിസ് എന്നതിന് കീഴിൽ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പ്രസക്തമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക.
ഫോം ഡൗൺലോഡ് ചെയ്‌ത്  പ്രിന്റൗട്ട് എടുക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe