വിജയദശമി നാളില്‍ അരിയില്‍ ‘ഹരിശ്രീ’ കുറിച്ച് കുരുന്നുകള്‍

news image
Oct 15, 2013, 11:47 am IST payyolionline.in

കൊയിലാണ്ടി : വിജയദശമി നാളില്‍ അരിയില്‍ ‘ഹരിശ്രീ’ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് കടന്നു. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടന്നത്. സംഗീത, നൃത്ത, പഠനക്ലാസ്സുകള്‍ക്കും വിജയദശമി നാളില്‍ നിരവധി പേര്‍ തുടക്കം കുറിച്ചു.  നവരാത്രി ദീപങ്ങള്‍ തെളിഞ്ഞുനിന്ന ക്ഷേത്രങ്ങളിലും സാംസ്‌കാരിക നിലയങ്ങളിലുമായി പതിനായിരക്കണക്കിന് കുട്ടികളാണ് ആദ്യക്ഷരം കുറിക്കാനെത്തിയത്. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വിദ്യാരംഭം, എഴുത്തിനിരുത്തല്‍, ദശമിവിളക്ക് എന്നിവ നടന്നു. എഴുത്തിനിരുത്തിന് സി.ജി.എന്‍. ചേമഞ്ചേരി, ഡോ. എം.ആര്‍. രാഘവവാരിയര്‍, പ്രൊഫ. കല്പറ്റ നാരായണന്‍, ആര്‍.കെ. (ആകാശവാണി), ഇ.കെ. ഗോവിന്ദന്‍നായര്‍, ലക്ഷ്മിഅമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe