വിജയദശമി ആഘോഷം; രാഷ്ട്രീയ സ്വയം സേവക സംഘം പഥസഞ്ചലനം നടത്തി

news image
Oct 14, 2013, 5:51 pm IST payyolionline.in

മേപ്പയ്യൂര്‍ : വിജയദശമി ആഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് രാഷ്ട്രീയ സ്വയം സേവക സംഘം മേപ്പയൂരില്‍ പഥസഞ്ചലനം നടത്തി. പാക്കനാര്‍ പുരത്ത് നിന്നും ആരംഭിച്ച പഥ സഞ്ചലനം ഇരിങ്ങത്ത് കല്ലുപുറം, കുയിബിലുന്ത്, മഞ്ഞക്കുളം, മേപ്പയൂര്‍ ടൌണ്‍ എന്നീ കേന്ദ്രങ്ങളിലൂടെ മേപ്പയൂര്‍ ഗവ: ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. കനകദാസ് പേരാമ്പ്ര അദ്ധ്യക്ഷം വഹിച്ചു. ഭാരതീയ കിസാന്‍ സംഘ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സി.എച്ച്.രമേശ്‌ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സംഘ ചാലക് എന്‍.കെ.നാരായണന്‍, വിഭാഗ് ശാരീരിക് പ്രമുഖ് ഗോപി, ജില്ലാ സഹ കാര്യവാഹ് വിനീഷ് മാസ്റ്റര്‍, ജില്ലാ പ്രചാര്‍ പ്രമുഖ് അരവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. നിരവധി സ്വയം സേവകരും ബന്ധുക്കളും വിജയദശമി ആഘോഷത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe