‘വിഐപി തട്ടിപ്പി’ല്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലെ തട്ടിപ്പ് കൂടുന്നു

news image
Aug 4, 2022, 10:42 am IST payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിൽ തട്ടിപ്പ് വർധിക്കുമ്പോഴും അനക്കമില്ലാതെ കേരളാ പൊലീസ്. ഇന്നലെയും മുഖ്യമന്ത്രിയുടെ പേരിൽ വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ചീഫ് സെക്രട്ടറിയുടെ പേരിലെത്തിയ വ്യാജ വാട്സ്ആപ്പ്  സന്ദേശത്തിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് നഷ്ടമായത് 30,000 രൂപയാണ്. വിഐപി തട്ടിപ്പില്‍ ഇതേ വരെ ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഡിജിപിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയെ മാത്രമാണ് ആകെ പിടികൂടിയത്. മുഖ്യമന്ത്രിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മാത്രം രണ്ട് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് എഡിജിപിമാരുടെ പേരിലും പണം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് സന്ദേശമെത്തിയിരുന്നു. മന്ത്രിമാരായ പി രാജീവ്, വീണ ജോർജ്, പി പ്രസാദ്, ബാലഗോപാൽ, സ്പീക്കർ എം ബി രാജേഷ് എന്നിവരുടെ പേരിലും വ്യാജ ഫേസ്ബുക്ക്-വാട്സ്ആപ്പ് പ്രൊഫൈലുകള്‍ വഴി തട്ടിപ്പ് നടന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe