ന്യൂഡല്‍ഹി: ഭാരതി എന്റര്‍പ്രൈസസും വാള്‍മാര്‍ട്ടും തമ്മില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ വ്യാപാരം ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞു. തുല്യപങ്കാളിത്തത്തിലുള്ള സംരംഭമായ ഭാരതി വാള്‍മാര്‍ട്ടിലെ ഭാരതിയുടെ 50 ശതമാനം ഓഹരികള്‍ യുഎസ് റിട്ടെയില്‍ വമ്പന്മാരായ വാള്‍മാര്‍ട്ട് വാങ്ങും. നിലവില്‍ വിവിധ ഭാഗങ്ങളിലായ 20 സ്റ്റോറുകള്‍ ഉണ്ട്.വേര്‍പിരിഞ്ഞ ശേഷ രണ്ടുകൂട്ടരും പ്രത്യേകം കമ്പനികള്‍ തുടങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ്സിലൂടെയാണ് ഇരു കൂട്ടരും പങ്കാളിത്തം തുടങ്ങിയത്. പിന്നീട് സമ്പൂര്‍ണ ചില്ലറ വില്‍പ്പന ശാലകള്‍ തുടങ്ങാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മൊത്ത വ്യാപാര ശൃംഖല പോലും കാര്യമായി വ്യാപിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുകൂട്ടരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരു കൂട്ടരും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ രാജന് ഭാരതി മിത്തല്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇട്ടിരിക്കുന്ന അടിത്തറയില്‍ നിന്നും കൊണ്ട് രാജ്യത്ത് വന്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം.
2007ലാണ് ഇരുകൂട്ടരും ധാരണയിലെത്തിയത്. 2009 മെയ് മാസം അമൃതസറില്‍ ആദ്യ ബി2ബി ബെസ്റ്റ് ു്രെലാുപസ് മോഡേണ്‍ ഹോള്‍സെയില്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്