വായില്‍ നിന്ന് നുരയും പതയും, പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു; വീട്ടുവളപ്പില്‍ കയറിയത് ആശങ്ക, പരിശോധന ഉടന്‍

news image
Sep 21, 2022, 5:45 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. നായയുടെ പോസ്റ്റ്മോർട്ടതിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഉച്ചക്ക് ശേഷം പരിശോധന ഫലം കിട്ടിയേക്കും.

 

ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂർ കുരിശ് കവലയിലുള്ള തറയിൽ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ. അവശ നിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടൻ തന്നെ തുളസി വിജയൻ വീടിനുള്ളിൽ കയറി കതകടച്ചു. ഒൻപത് മണിയോടെ അവശനായിരുന്ന നായയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി.

ഒൻപതരയോടെ അഗ്നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് വശവും ഉയരത്തിൽ മതിൽ കെട്ടിയിരുന്ന പറമ്പിൽ നിന്ന് നായക്ക് പുറത്തേക്ക് പോകാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനം എളുപത്തിലാക്കി. തിരുവല്ലയിൽ നിന്ന് പട്ടിപിടുത്തതിൽ വിദഗ്ധരായി യുവാക്കൾ എത്തിയാണ് ബട്ടർഫ്ലൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പിടികൂടിയ നായയെ മയക്ക് മരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആനയ്ക്ക് മയക്ക്‍വെടി വെയ്യാക്കാൻ ഉപയോഗിക്കുന്ന സെലാക്സിൻ മരുന്ന് കുത്തിവച്ചാണ് പട്ടിയെ മയക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe