തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധരായി സര്‍ക്കാര്‍ ജീവനക്കാരും. സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് അഞ്ച് തവണകളായി നല്കാന് താല്പര്യപ്പെടുന്നവര്ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റതവണയായി നല്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചിലേറെ ദിവസത്തെ ശമ്പളം നൽകാൻ താല്പര്യപ്പെടുന്നവരുണ്ടെങ്കിൽ അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു.
വയനാട് ദുരന്തം; സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും
Aug 6, 2024, 12:21 pm GMT+0000
payyolionline.in
റെയിൽവേ സ്റ്റേഷനുകൾക്ക് പേരു മാറ്റം; കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്
ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റും, ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ ..