കൊച്ചി: വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹർജി നൽകിയത്. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.
വയനാട് ദുരന്തം; ഫണ്ട് ശേഖരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി, ‘അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണം’
Aug 8, 2024, 7:32 am GMT+0000
payyolionline.in
കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ്; കേസന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും
അനധികൃത വായ്പ ആപ്പുകൾക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ