വയനാട്ടിലെ കോൺഗ്രസ് ഉപരോധം; പൊലീസ് നിഷ്ക്രിയമായി നിന്നു, തൻറെ മുന്നിൽ ഓഡർലി മാർച്ച് നടത്തണമെന്നും എസ് പി

news image
Jun 28, 2022, 11:37 am IST payyolionline.in

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം പി ഓഫിസിനു നേരെയുണ്ടായ എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനെ പൊലീസ് നിഷ്ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് പൊലീസിന് ഉന്നതാധികാരിയുടെ നോട്ടീസ്. ഒരു എസ് ഐ ഉൾപ്പെടെ ഏഴ് പൊലീസുകാർക്കാണ് നോട്ടീസ് നൽകിയത്. എസ് പിയാണ് വീഴ്ച ആരോപിച്ച് പൊലീസുകാർക്ക് നോട്ടീസ് നൽകിയത്.

റോ‍ഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനിന്നു. പൊലീസ് നിഷ്ക്രിയരായി നിൽക്കുന്നത് സി സി ടി വിയിൽ വ്യക്തമായി എന്ന് നോട്ടീസിൽ പറയുന്നുണ്ട്. വീഴ്ച കണ്ടെത്തിയതിനാൽ ഇന്ന് വൈകിട്ട് തൻറെ മുൻപാകെ ഓഡർലി മാർച്ച് നടത്തണമെന്ന് എസിപി ടികെ രത്നകുമാർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe