വന്മുകം- എളമ്പിലാട് എംഎൽപി സ്കൂളിൽ എൽഎസ്എസ് ജേതാക്കൾക്ക് അനുമോദനവും, രക്ഷാകർതൃ സംഗമവും

news image
Jul 26, 2022, 8:33 pm IST payyolionline.in

 

നന്തി:  ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എൽ.എസ്.എസ്. ജേതാക്കൾക്കും, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിക്കും അനുമോദനവും, രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു.
മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി.

വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷാകർതൃ സംഗമം ഷീജ പട്ടേരി ഉദ്ഘാടനം ചെയ്യുന്നു.

വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഉന്നത വിജയികൾക്ക് ഷീജ പട്ടേരി ഉപഹാര സമർപ്പണം നടത്തുന്നു.

പി.ടി.എ.പ്രസിഡന്റ് കെ.എം.ഷൈബി അധ്യക്ഷയായി. ചന്ദ്രൻ നമ്പ്യേരി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. പി.ടി.എ. ഭാരവാഹികളായി പ്രസിഡന്റ്
പി.കെ.തുഷാര, സെക്രട്ടറി എൻ.ടി.കെ. സീനത്ത്, എം.പി.ടി.എ. ചെയർപെഴ്സൺ എം.സി.സുനിത എന്നിവരെ തെരഞ്ഞെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe