വനത്തിൽ കാണാതായ വാച്ചൻ രാജനായി തണ്ടർബോൾട്ടിന്റെ സ്പെഷ്യൽ ഡ്രൈവ് ; സൈലന്‍റ്‍വാലി കാടുകളിൽ പരിശോധന തുടരുന്നു

news image
May 21, 2022, 10:17 am IST payyolionline.in

പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്. സൈലന്‍റ്‍വാലി കാടുകളിൽ ആണ് രാജനായി പ്രത്യേക തെരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. കാട്ടുവഴികൾ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്.

രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല.കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ രാജൻ വനത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തെരച്ചിൽ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe