വില്‍പനയ്ക്കിടെ കഞ്ചാവുമായി വില്യാപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റില്‍

news image
Oct 14, 2013, 3:32 pm IST payyolionline.in

വടകര : വില്‍പനയ്ക്കിടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വില്ല്യാപ്പള്ളി സ്വദേശി  ചീളില്‍ സത്യന്‍ (32) നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പാതയില്‍ കൈനാട്ടിയില്‍ നിന്ന് കഞ്ചാവ് വില്‍പ്പനക്കിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  ഇയാളില്‍ നിന്ന് 50 പൊതികളിലായി 300 ഗ്രാം കഞ്ചാവും കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe