വടകര:മുക്കാളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്കാണ് പരിക്കേറ്റത് . പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല