വടകര ജില്ലാ ആസ്​പത്രിയിലെ ധന്വന്തരി നിധിയിലേക്ക് സംഭാവനാ പ്രവാഹം

news image
Oct 16, 2013, 11:11 am IST payyolionline.in

വടകര: ജില്ലാ ആസ്​പത്രിയിലെ ധന്വന്തരി ഡയാലിസിസ് നിധിയിലേക്ക് വടകര പെരുവാട്ടുംതാഴ തപോവന ആശ്രമം പതിനായിരം രൂപ സംഭാവന നല്കി. ഡോ. പീയൂഷ് നമ്പൂതിരി തുക ഏറ്റുവാങ്ങി. വടകര ‘ഇന്റര്‍ഡക്’ അരലക്ഷം രൂപയാണ് നല്കിയത്. ഡോ. ജ്യോതികുമാറും ടി.ഐ. നാസറും തുക സ്വീകരിച്ചു. എസ്.എഫ്.ഐ. വടകര ഏരിയാ കമ്മിറ്റി സ്വരൂപിച്ച 16,054 രൂപ ഡോ. ജ്യോതികുമാറിനെ ഏല്പിച്ചു.

‘നീലിമ’ നടക്കുതാഴ അയ്യായിരം രൂപ സംഭാവന നല്കി. പ്രസിഡന്റ് രാജീവന്‍ പറമ്പത്ത് തുക കൈമാറി. ബാങ്ക് ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, എല്‍.ഐ.സി. ജീവനക്കാര്‍, ഏജന്റുമാര്‍ എന്നിവര്‍ ഒരുദിവസത്തെ വേതനം നല്കാന്‍ തീരുമാനിച്ചു. കണ്‍വീനര്‍ എടയത്ത് ശ്രീധരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ധനശേഖരണത്തിന് വടകര നഗരസഭയിലെയും പഞ്ചായത്തുകളിലെയും പ്രവാസികളുടെ സംഗമം 19-ന് ശനിയാഴ്ച വടകര നഗരസഭാ സാംസ്‌കാരിക നിലയത്തില്‍ ചേരും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

സംഘാടകസമിതി യോഗത്തില്‍ ചെയര്‍മാന്‍ സി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ഐ. നാസര്‍, എം.കെ. ഭാസ്‌കരന്‍, ഡോ. പീയൂഷ് നമ്പൂതിരി, പി.എസ്. രഞ്ജിത്ത്കുമാര്‍, കെ.കെ. മഹമ്മൂദ്, പി. ബാലന്‍, ടി. ബാലക്കുറുപ്പ്, വി. ഗോപാലന്‍, അഡ്വ. ലതികാ ശ്രീനിവാസ്, പുത്തൂര്‍ അസീസ്, പുറന്തോടത്ത് സുകുമാരന്‍, എ.പി. അബ്ദുള്ള, എ.പി. പ്രജിത, പി. ഷൈമ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe