ലോഡ്‌ജിൽനിന്ന് ഇറങ്ങിയോടിയ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

news image
Nov 23, 2021, 7:14 am IST

കോഴിക്കോട് : ലോഡ്ജിൽനിന്ന് ഇറങ്ങിയോടിയ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. തിങ്കളാഴ്ച രാവിലെ മൊയ്തീൻ പള്ളി റോഡിലായിരുന്നു സംഭവം. ഇവിടെയുള്ള ലോഡ്ജിൽ രണ്ട് മാസമായി താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിനിയാണ് ഇറങ്ങിയോടിയത്.

സമീപത്തുള്ളവർ തടഞ്ഞുവെച്ച യുവതിയെ ടൗൺ പോലീസാണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് രണ്ടാഴ്ചയായി നാട്ടിലേക്ക്‌ പോയിരിക്കുകയാണ്. ശാരീരിക-മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് വനിതാപോലീസിന്റെ സഹായത്തോടെയാണ് മാനസികാരോഗ്യകേന്ദ്രത്തിലാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe