കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

news image
Feb 23, 2024, 6:17 am GMT+0000 payyolionline.in

കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥൻ 64 കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. സത്യനാഥൻ്റെ അയൽവാസിയായ പുറത്തോൽ അഭിലാഷിനെയാണ് കൊയിലാണ്ടി സി ഐ.മെൽവിൻ ജോസഫിൻ്റ നേതൃത്വത്തിലുള്ള സംഘം  ഇന്നലെ രാത്രി 12 മണിയോടെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 10 മണിക്ക് ശേഷം പെരുവെട്ടൂർ ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി ഗാനമേള നടന്നു കൊണ്ടിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. കഴുത്തിനു ഇരുഭാഗത്തും വെട്ടേറ്റിട്ടുണ്ട്. കൈക്കും വെട്ടേറ്റു. സർജിക്കൽ ബ്ലയ്ഡ് ആണ് കൊലയ്ക്ക് ഉപയോഗിച്ചത്, സത്യനാഥനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

 

വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത അഭിലാഷിനെ വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുകയാണ് നേരത്തെ നഗരസഭാ ചെയർപേഴ്സൺ കെ.ശാന്തയുടെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. പിന്നീട് കുറച്ച് കാലം ഗൾഫിൽ ജോലി ചെയ്ത ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്.മെഡിക്കൽ ഫീൽഡിലെ വണ്ടിയിൽ ഡ്രൈവറായി പ്രവർത്തിച്ചുവരുകയാണ്. കൊല്ലപ്പെട്ട സത്യനാഥൻ്റെ ഭാര്യ: ലതിക . മക്കൾ: സലിൻ നാഥ്, സെലീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe