ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് അദാനി; 12.5 ലക്ഷം കോടിയുടെ ആസ്തി

news image
Sep 16, 2022, 8:06 am GMT+0000 payyolionline.in

ന്യൂഡൽഹി: ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് വ്യവസായ ഭീമൻ ഗൗതം അദാനി. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. 12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി.

ഫോബ്സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം അദാനിയുടെ ആസ്തിയിൽ 5.2 ബില്യൺ ഡോളറിന്റെ വർധനയുണ്ടായിട്ടുണ്ട്. ഫ്രഞ്ച് വ്യവസായി ബെർനാഡ് അർനോൾഡിനേയും ആമസോൺ സ്ഥാപകൻ ​ജെഫ് ബെസോസിനേയും മറികടന്നാണ് അദാനിയുടെ നേട്ടം.

അദാനിയെ കൂടാതെ മുകേഷ് അംബാനിയാണ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ളത്. 92.2 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ബിൽഗേറ്റ്സ്സ്‍, ലാറി എലിസൺ, വാരൻ ബഫറ്റ്, ലാരി പേജ്, സെർജി ബ്രിൻ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe