ലൈസന്‍സ് നഷ്ടപ്പെട്ട ടെലികോം കമ്പനികള്‍ക്ക് ലേലത്തില്‍ മുന്‍ഗണന ലഭിക്കില്ല

news image
Oct 7, 2013, 10:00 am IST payyolionline.in
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ സുപ്രീം കോടതി ലൈസന്‍സ് റദ്ദാക്കിയ ടെലികോം കമ്പനികള്‍ക്ക് വരാനിരിക്കുന്ന 2ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ഗണന ലഭിച്ചേക്കില്ല. കഴിഞ്ഞ ലേലത്തില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ടെലികോം കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ലൈസന്‍സ് ഉള്ളവര്‍ക്കും പുതിയവര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന നിര്‍ദേശമാണ് ടെലികോം കമ്മിഷന്‍ നല്‍കിയിരിക്കുന്നത്. ടെലികോം വകുപ്പിനും ഇതേ അഭിപ്രായം തന്നെയാണ്. ഒക്റ്റോബര്‍ 29ന് നടക്കുന്ന മന്ത്രിതല സമിതിയും ഇത് അംഗീകരിക്കുകയാണെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെട്ട കമ്പനികള്‍ക്കുള്ള അവസരം നഷ്ടമാകും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീം കോടതി 2ജി കേസിനോടനുബന്ധിച്ച് 122 ടെലികോം ലൈസന്‍സ് റദ്ദാക്കിയത്. ടെലികോം കമ്പനികളായ യൂണിനോറിന്‍റെ 22 ലൈസന്‍സുകള്‍ റദ്ദാക്കി. ലൂപ്പ് ടെലികോം (21), സിസ്റ്റമ ശ്യാം (21), വിഡിയോകോണ്‍ (21) , ഐഡിയ സെല്ലുലാര്‍ (9), ടാറ്റ (3), എസ് ടെല്‍ (6) എന്നീ കമ്പനികളുടെ ലൈസന്‍സുകളും റദ്ദാക്കപ്പെട്ടിരുന്നു. ഇതില്‍ യൂണിനോര്‍, സിസ്റ്റമ ശ്യാം, വിഡിയോകോണ്‍, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ കഴിഞ്ഞ ലേലത്തില്‍ പങ്കെടുത്തിരുന്നു. ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്പെക്ട്രം തുക ഇത്തരത്തില്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ലൂപ് ടെലികോം, ഇത്തിസലാത്ത്, എസ് ടെല്‍, ടാറ്റാ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe