കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്സ്.എൽ.യു) കൊയിലാണ്ടി താലൂക്ക് സമ്മേളനം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ, കെ.എസ്സ്.എൽ.യു.സംസ്ഥാന കമ്മറ്റി അംഗം സി.കെ.റസാഖ്, സബിത കെ.എം, ഗംഗാധരൻ ആവള, സിന്ധു മഞ്ഞക്കുളം, സിന്ധു ടി.മേപ്പയ്യൂർ എന്നിവർ സംസാരിച്ചു.


ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നും, മാസ അലവൻസ് പതിനായിരം രൂപയാക്കി ഉയർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മുരളീധരൻ നടേരി സ്വാഗതം പറഞ്ഞു. പി.കെ.ബാലൻ അദ്ധ്യക്ഷനായിരുന്നു.