കഴിഞ്ഞ ആഴ്ച്ച ഇന്റര്‍ നാഷ്ണല്‍ മോണിറ്ററി ഫണ്ടിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്കില്‍ 2013-14 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 3.75 ശതമാനത്തിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ഇത് 5.1 ശതമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.
നിര്‍മാണ മേഖലയിലെയും നിക്ഷേപമേഖലയിലെയും മാന്ദ്യവും വ്യവസായ രംഗത്തെ പ്രതികൂല സാഹചര്യവും കണക്കിലെടുത്താണ് വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും നാണയപ്പെരുപ്പ നിരക്കിലെ അസ്ഥിരതയും കറണ്ട് അക്കൗണ്ട് കമ്മിയും രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്വാര്‍ട്ടറില്‍ വളര്‍ച്ചാ നിരക്ക് 4.4 ശതമാനമായി ഇടിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് വിഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡോളറിനെതിരേ രൂപയുടെ നിലവാരത്തില്‍ ഇടിവ് നേരിട്ടതും, രാജ്യത്തെ പണപ്പെരുപ്പം കൂടിയതും രണ്ടാം ക്വാര്‍ട്ടറിലും പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായില്ല.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ആറ് മാസം വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായാല്‍ 6 ശതമാനം വളര്‍ച്ച ഉണ്ടായേക്കാമെന്നും ലോകബാങ്ക്.
ഉയര്‍ന്ന കയറ്റുമതിയും കാര്‍ഷിക മേഖലയിലെ ഉണവും മൂലം 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വളര്‍ച്ച ഉണ്ടാകുമെന്നും ലോക ബാങ്ക്. 2014 ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമാകുമെന്നും ലോകബാങ്ക് പറയുന്നു.