ലേഡീസ് ടെയ്‌ലറിങ് ഷോപ്പിന് നേരെ അക്രമം; വ്യാപാരികള്‍ പ്രതിഷേധിച്ചു

news image
Oct 3, 2013, 10:51 am IST payyolionline.in

മേപ്പയൂര്‍: മേപ്പയൂര്‍ ടൌണില്‍ കാഞ്ഞിരമുള്ളതില്‍ അഷ്‌റഫ്‌ എന്നവരുടെ ഉടമസ്ഥതയിലുള്ള ‘ലേഡി ബേര്‍ഡ്’ എന്ന ടെയ്‌ലറിങ് ഷോപ്പിന്റെ ഗ്ലാസുകള്‍ കഴിഞ്ഞരാത്രി സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ ടൌണില്‍ പ്രതിഷേധ പ്രകടനം നടത്തി.  കെ.നാരായണന്‍, പൂഞ്ചോല പത്മനാഭന്‍, കെ.കെ.അനില്‍, എം.പി.കുഞ്ഞമ്മത്, എ.സി.ശ്രീജ, കെ. മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മേപ്പയ്യൂര്‍ ടൗണില്‍ കടയ്ക്ക് നേരെ കല്ലേറില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe