ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ വേണം: അഡ്വ. സുജാതവർമ

news image
Sep 18, 2022, 5:01 pm GMT+0000 payyolionline.in

കൊയിലാണ്ടി: ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ ഉണ്ടായാലേ സമൂഹത്തെ അതിൽ നിന്ന് രക്ഷപെടുത്താൻ കഴിയൂ എന്ന് മദ്യനിരോധന സമിതി ഉപാധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ അഡ്വ. സുജാത എസ്. വർമ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ നാല്പതാംവർഷത്തെ ആഘോഷ പരിപാടിയിലെ വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വല്ലപ്പോഴെങ്കിലുമുള്ള ബോധവൽക്കരണാഘോഷങ്ങൾ കൊണ്ടൊന്നും ഈ തിൻമയെ നേരിടാൻ കഴിയില്ലെന്നും സുജാത വർമ വിശദീകരിച്ചു.

മുചുകുന്ന് നോർത്ത് യു.പി.സ്കൂളിലെ പരിപാടിയിൽ മദ്യനിരോധന മഹിളാ വേദി ജന.സെക്രടറി ഇയ്യ ച്ചേരി പദ്മിനി ആധ്യക്ഷം വഹിച്ചു. എം.പി. അജിത മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ സി.ഡി. പി.ഒ. ഗീതാഞ്ജലി ഗ്രാമത്തിലെ മുഴുവൻ അംഗൻവാടി ടീച്ചർമാരെയും മൊമെന്റൊ നല്കി ആദരിച്ചു.

 മുതിർന്ന കലാകാരികൾക്ക് അഡ്വസുജാത വർമ ആദരണ ഫലകം സമർപിച്ചു.
അംഗൻ വാടി ജീവനക്കാരികളുടെ പദവിയും വേതനവും പരിഷ്കരിക്കണമെന്നും വനിതാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വർക്കർ,ആയ എന്നീ പേരുകൾക്കുപകരം ടീച്ചർ, അംഗൻ വാടി സേവിക എന്നീ പദവികൾ നല്കണമെന്നും വേതനം യഥാക്രമം 15000, 12000 രൂപയാക്കണമെന്നും പ്രമേയം വ്യക്തമാക്കി.
ചടങ്ങിൽ ഉഷാനന്ദിനി, ഡോ. മിനി എബ്രഹാം, കെ.എം. ബിന്ദു നാരായണൻ, പ്രസീതസമീർ ഇയ്യച്ചേരി, എം.കെ. ലക്ഷ്മി, നീനാ ബാബുരാജ്  എന്നിവർ പ്രസംഗിച്ചു. വനിതകളുടെ കലാപരിപാടികളും ഉണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe