റീകാർപെറ്റിങ്: കരിപ്പൂരിൽ ജനുവരി 15 മുതൽ പകൽ റൺവേ അടയ്ക്കും

news image
Jan 12, 2023, 3:19 am GMT+0000 payyolionline.in

മലപ്പുറം∙ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ റീകാർപെറ്റിങ് പ്രവർത്തനങ്ങൾ ജനുവരി 15ന് തുടങ്ങും. ആറു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടയ്ക്കും. ഇതേത്തുടർന്ന് വിമാന സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കും. നിലവിൽ ഓരോ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്. ബാക്കിയുള്ള വിമാന സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനഃക്രമീകരിച്ചിരുന്നു.

ആഴ്ചയിൽ ആറു ദിവസമുള്ള എയർ ഇന്ത്യ ഡൽഹി സർവീസിന്റെ സമയം പുനഃക്രമീകരിക്കും. നിലവിൽ രാവിലെ 10.50നാണ് വിമാനം കരിപ്പൂരിൽനിന്നു പുറപ്പെടുന്നത്. ജനുവരി 14 മുതൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ 9.30നും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ 8.55നും വിമാനം പുറപ്പെടും.

സലാം എയറിന്റെ സലാല സർവീസിന്റെ സമയവും മാറ്റും. നിലവിൽ പുലർച്ചെ 4.40ന് സലാലയിൽനിന്നു പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11നാണ് മടങ്ങുന്നത്. ജനുവരി 17 മുതല്‍ പുലർച്ചെ 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe