റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലാഭം 5,490 കോടി രൂപ

news image
Oct 15, 2013, 12:15 pm IST payyolionline.in
മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം ക്വാര്‍ട്ടറില്‍ 5,490 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയ 5,409 കോടി രൂപയെ അപേക്ഷിച്ച് 1.5 ശതമാനം വര്‍ധന.

പെട്രോകെമിക്കല്‍ ബിസിനസ്സിലുണ്ടായ വളര്‍ച്ചയാണ് ലാഭത്തിന് വഴിവെച്ചത്.

എന്നാല്‍ കമ്പനിയുടെ വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 14.2 ശതമാനം വര്‍ധനയോടെ വില്‍പ്പന ഒരു ലക്ഷം കോടി രൂപയിലെത്തി. കമ്പനിയുടെ വില്‍പ്പന 87,650 കോടി രൂപയില്‍ നിന്ന് 1.03 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒരു ക്വാര്‍ട്ടറില്‍ ഒരു ലക്ഷം കോടി രൂപയുടെ വില്‍പ്പന എന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് റിലയന്‍സ്.

റിഫൈനിങ് മാര്‍ജിന്‍ 3.62 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറഞ്ഞപ്പോള്‍ പെട്രോകെമിക്കല്‍ മാര്‍ജിന്‍ 8.6 ശതമാനത്തില്‍ നിന്ന് 10.05 ശതമാനമായി ഉയര്‍ന്നു.

റിലയന്‍സിന്‍റെ എണ്ണ സംസ്കരണ മേഖലയിലുണ്ടായ തളര്‍ച്ച മൂലം മൊത്ത സംഭരണ മൂല്യത്തില്‍ ഇടിവുണ്ടായതാണ് കമ്പനിക്ക് കാര്യമായ ലാഭം നേടാനാവാത്തതിന്‍റെ പ്രധാന കാരണം. റിലയന്‍സിന്‍റെ വരുമാനത്തിന്‍റെ 80 ശതമാനവും എണ്ണ സംസ്കരണ മേഖലിയില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ബാരല്‍ ഒന്നിന് 8.4 ഡോളര്‍ ആയിരുന്ന മൂല്യം പിന്നീട് 7.8 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 9.5 ഡോളറായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe