രാഹുൽ ഗാന്ധിയെയും എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

news image
Jul 26, 2022, 8:45 pm IST payyolionline.in

മൂടാടി:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെയും എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.

മുചുകുന്നിൽ നടന്ന പ്രകടനത്തിൽ രൂപേഷ് കൂടത്തിൽ, പൊറ്റക്കാട്ട് ദാമോദരൻ, പ്രകാശൻ നെല്ലിമഠത്തിൽ, പുതിയോട്ടിൽ രാഘവൻ, രാമകൃഷ്ണൻ പൊറ്റക്കാട്ട്, കെ.ലീല എന്നിവർ നേതൃത്യം നൽകി. കെ.പി രാജൻ, പ്രേമൻ പ്രസാദം, അശോകൻ പുഷ്പാലയം, കെ.സി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe