രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയെ ഇന്നറിയാം

news image
Aug 6, 2022, 3:51 pm IST payyolionline.in

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുയാണ്. ശനിയാഴ്ച വൈകീട്ടുതന്നെ ഫലവും പ്രഖ്യാപിക്കും.ഭരണകക്ഷിയായ എൻ.ഡി.എയുടെ ജഗദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയുമാണ് സ്ഥാനാർഥികൾ. മാർഗരറ്റ് ആൽവയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിപക്ഷപാർട്ടികളിൽ അഭിപ്രായ ഐക്യം ഇല്ലാത്തത് എൻ.ഡി.എ സ്ഥാനാർഥിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.

രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. രാത്രിയോടെ, ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ പ്രഖ്യാപിക്കും.രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി.നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിക്കുന്ന ആഗസ്റ്റ് 11ന് പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe