രാജ്യതലസ്ഥാനത്ത് ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

news image
Jan 20, 2023, 6:05 am GMT+0000 payyolionline.in

ന്യൂഡല്‍ഹി> രാജ്യ തലസ്ഥാനത്ത് ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാര്‍, പീരഗര്‍ഹി, പശ്ചിമ ഡല്‍ഹിയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തില്‍ പങ്കാളികളാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ”സിഖ് ഫോര്‍ ജസ്റ്റിസ്”, ”ഖാലിസ്ഥാനി സിന്ദാബാദ്”, ”റഫറണ്ടം 2020” എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സല്‍ കര്‍ത്തവ്യപഥില്‍ നടക്കുന്നതിനാല്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ എര്‍പ്പെടുത്തി.കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ അട്ടിമറി വിരുദ്ധ പരിശോധന നടത്തുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജനുവരി 23ന് അവസാനഘട്ട ഫുള്‍ ഡ്രസ് റിഹേഴ്സലുകള്‍ നടത്തും.

ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6:30 മുതല്‍ ജനുവരി 23ന് ഉച്ചയ്ക്ക് 1  മണി വരെ കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ അടച്ചിടാനാണ് പൊലീസ് നിര്‍ദ്ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe