രണ്ട് ബിരിയാണി വാങ്ങിയാൽ അര കിലോ തക്കാളി ഫ്രീ!

news image
Nov 23, 2021, 7:36 pm IST

ചെന്നൈ: രണ്ട്​ ബിരിയാണി വാങ്ങിയാൽ അര കിലോ തക്കാളി സൗജന്യമായി നൽകുമെന്ന്​ പ്രഖ്യാപിച്ച്​ ആമ്പൂർ ബിരിയാണിക്കട. ചെന്നൈ മേഖലയിൽ തക്കാളിയുടെ വില കിലോക്ക്​ 150 രൂപയായി വർധിച്ച സാഹചര്യത്തിലാണ്​ ഇൗ ഒാഫർ. ചെങ്കൽപ്പട്ട്​ ജില്ലയിലെ മധുരാന്തകം സോത്തുപ്പാക്കത്തിലാണ്​ കട. സമൂഹമാധ്യമങ്ങളിലൂടെയാണ്​ അറിയിപ്പ്​ പുറപ്പെടുവിച്ചത്​.

 

ഒരു കിലോ തക്കാളി വാങ്ങിയാൽ ഒരു ബിരിയാണി സൗജന്യമായി നൽകുമെന്ന മറ്റൊരു വാഗ്​ദാനവുമുണ്ട്​. തക്കാളിക്ക്​ വില കുടുന്നത്​ ഭരണകേന്ദ്രങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ്​ ചൊവ്വാഴ്​ച മാത്രമായി ഇത്തരമൊരു സൗജന്യ വിൽപന നടത്തിയതെന്ന്​ കടയുടമ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe