കിഴൂര്‍ : ഗാന്ധി ജയന്തി ദിനത്തില്‍ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് കിഴൂര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിഴൂര്‍ പ്രിയദര്‍ശിനി ശിശുമന്ദിരത്തില്‍ വെച്ച് നടന്ന രക്തദാന ക്യാമ്പില്‍ 85 പേര് രക്തം ദാനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍കോളേജിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിനു വേണ്ടി കൂട്ടായ്മ കീഴൂര്‍ നറുക്കെടുപ്പ് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂര്‍ യൂണിറ്റ് പ്രസിഡന്റ് മൂഴിക്കല്‍ ചന്ദ്രന് നറുക്കെടുത്തു. വിന്നര്‍ കൂപ്പണ്‍ നമ്പര്‍ 608 ഒരു പവന് സ്വര്‍ണ്ണമാണ് സമ്മാനം. പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധു സമ്മാനദാനം നടത്തി. കീഴൂര്‍ കൂട്ടായ്മ പ്രസിഡന്റ് ഷിനോജ് ഒടാണ്ടിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ശ്രീശന് കീഴൂര്‍ നന്ദി പറഞ്ഞു. നൃത്താഞ്ജലി സ്കൂള്‍ ഓഫ് മ്യൂസിക്ക് ആന്റ് ഡാന്‍സിന്റെ സഹകരണത്തോടെ ഭാരത സര്‍ക്കാരിന്റെ സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അരങ്ങേറി.