യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലംകത്തിച്ചു

news image
Oct 19, 2013, 10:32 am IST payyolionline.in

മേപ്പയൂര്‍ : കോണ്‍ഗ്രസിനെയും  യൂത്ത് കോണ്‍ഗ്രസിനെയും ശക്തമായ രീതിയില്‍ കടന്നാക്രമിക്കുന്ന ഗവ: ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ  മേപ്പയൂരില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മേപ്പയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണില്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു. കോണ്‍ഗ്രസിനെതിരെ അസഭ്യവര്‍ഷം നടത്തുന്ന പി.സി ജോര്‍ജിനെ യു.ഡി എഫില്‍  നിന്ന് പുറത്താക്കി ശുദ്ധകലശം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിജീഷ് ചോതയോത്ത്, സി.എം ബാബു,എടയിലാട് ഉണ്ണികൃഷ്ണന്‍, ഷബീര്‍ ജന്നത്ത്, അനജിത്ത് ശ്രേയസ്, പി.കെ  അബ്ദുറഹിമാന്‍, എന്‍.പി അചാഷ്, ലാലു പ്രസാദ്, വിനീഷ് വിയൊട്ടൂര്‍, പി.കെ അനീഷ്‌, നിധിന്‍ വിളയാട്ടൂര്‍, സത്യന്‍ വിയൊട്ടൂര്‍,   സുഹൈല്‍ കൂനം വള്ളിക്കാവ് എന്നിവര്‍ നേതൃത്വം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe