യു.കെ സന്ദർശക, വിദ്യാർഥി വിസ നിരക്ക് വർധന ഇന്നു മുതൽ

news image
Oct 4, 2023, 2:28 am GMT+0000 payyolionline.in

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​ർ​ദി​ഷ്ട വി​സ ഫീ​സ് വ​ർ​ധ​ന ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​റു​മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള സ​ന്ദ​ർ​ശ​ക വി​സ​ക്ക് ഇ​പ്പോ​ഴു​ള്ള നി​ര​ക്കി​ൽ​നി​ന്നും അ​ധി​ക​മാ​യി 15 പൗ​ണ്ട് (1507 രൂ​പ) ന​ൽ​ക​ണം. വി​ദ്യാ​ർ​ഥി വി​സ​ക്ക് 127 പൗ​ണ്ടാ​ണ് കൂ​ടു​ക. ഇ​ത് ടൂ​റി​സ്റ്റു​ക​ളാ​യും വി​ദ്യാ​ർ​ഥി​ക​ളാ​യും ബ്രി​ട്ട​നി​ലെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ​യും ബാ​ധി​ക്കും.

ക​ഴി​ഞ്ഞ മാ​സം ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ച വ​ർ​ധ​ന​പ്ര​കാ​രം ആ​റു​മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള സ​ന്ദ​ർ​ശ​ന വി​സ​യു​ടെ ചെ​ല​വ് 115 പൗ​ണ്ട് ആ​യി ഉ​യ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 490 (ഏകദേശം 49,265 രൂപ) പൗ​ണ്ട് വേ​ണ്ടി​വ​രും.

വി​സ ഫീ​സ് വ​ർ​ധ​ന പൂ​ർ​ണ​മാ​യും ന്യാ​യീ​ക​രി​ക്കാ​വു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര ഓ​ഫി​സ് വ​ക്താ​വ് പ​റ​ഞ്ഞു.ഇ​ത് പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​നും പൊ​തു​മേ​ഖ​ല​യു​ടെ വേ​ത​ന​ത്തി​നു​മു​ള്ള സ​ഞ്ചി​ത ഫ​ണ്ടി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​സ അ​പേ​ക്ഷ ഫീ​സ് ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന് ജൂ​ലൈ​യി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe