യു എസ്‌ ടി ഗ്ലോബല്‍ യൂസോണ്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

news image
Oct 1, 2013, 11:02 am IST payyolionline.in

തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ യു എസ്‌ ടി ഗ്ലോബല്‍ കേന്ദ്രങ്ങളിലാണ്‌ യൂസോണ്‍ റേഡിയോ ആരംഭിച്ചത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ വമ്പന്‍മാരായ യു എസ്‌ ടി ഗ്ലോബല്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കായി പുതിയൊരു വിജ്ഞാനവിനോദ ഉപാധി. യൂസോണ്‍ (UZone) എന്നറിയപ്പെടുന്ന റേഡിയോ സ്റ്റേഷന്‍ യു എസ്‌ ടി ഗ്ലോബലിലെ ഉദ്യോഗസ്ഥര്‍ക്കായി ആരംഭിച്ചു.വാര്‍ത്തകളും സംഗീതവും അഭിപ്രായങ്ങളുമൊക്കെ പങ്കുവയ്‌ക്കാനുള്ള ഒരു വേദിയാണ്‌ യൂസോണ്‍. ഉദ്യോഗസ്ഥര്‍ക്കായി കമ്പനി നിലനിര്‍ത്തിപ്പോരുന്ന ആരോഗ്യപൂര്‍ണ്ണവും ഊര്‍ജസ്വലവുമായ തൊഴില്‍ അന്തരീക്ഷമാണ്‌ യു എസ്‌ ടി ഗ്ലോബലിനെ പ്രശസ്‌തമാക്കുന്നത്‌.പതിനായിരക്കണക്കിന്‌ ഉദ്യോഗസ്ഥരാണ്‌ യു എസ്‌ ടി ഗ്ലോബലിന്റെ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്‌. 23നും 30നുമിടയില്‍ പ്രായമുള്ള ഭൂരിഭാഗംവരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരെയാണ്‌ യൂസോണ്‍ റേഡിയോ സ്റ്റേഷന്‍ ലക്ഷ്യമിടുന്നത്‌.?യുവതലമുറയെ വിജ്ഞാനം, വിനോദം, വിദ്യാഭ്യാസം, മാനസികമായ പിന്തുണ, സമത്വം എന്നിങ്ങനെ സമസ്ഥ മേഖലകളിലൂടെയും വാര്‍ത്തെടുക്കാനുള്ള കമ്പനിയുടെ കഴിവാണ്‌ ഈ പുതിയ റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ചതോടെ വ്യക്തമായിരിക്കുന്നത്‌,? ഗ്ലോബല്‍ എച്ച്‌ ആര്‍ സീനിയര്‍ ഡയറക്‌ടര്‍ ശ്രീ അജിത്‌കമാര്‍ ബാലകൃഷ്‌ണ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌ ക്യാമ്പസ്സില്‍ ഉദ്‌ഘാടനം ചെയ്‌ത യൂസോണ്‍ റേഡിയോ സ്റ്റേഷന്‍ ഇന്ത്യയിലെ നാല്‌ യു എസ്‌ ടി ഗ്ലോബല്‍ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ‘റേഡിയോ ജോക്കി’ എന്ന പുതിയ ചിത്രത്തിലൂടെ അഭിനയരംഗത്ത്‌ എത്തിയ നിമിഷ സുരേഷാണ്‌ റേഡിയോ സ്റ്റേഷന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. ചടങ്ങില്‍ യു എസ്‌ ടി ഗ്ലോബല്‍ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ശ്രീ അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ?ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളെപ്പറ്റിയുള്ള തിരച്ചറിവിന്റേയും കഠിനാദ്ധ്വാനത്തിന്റേയും ഫലമാണ്‌ ഈ റേഡിയോ സ്റ്റേഷന്‍. ഒരു കമ്പനിയെന്ന നിലയില്‍ സാമ്പത്തികമായും ഔദ്യോഗികമായും ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും യു എസ്‌ ടി ഗ്ലോബലിനെ ഉദ്യോഗസ്ഥര്‍ക്ക്‌ സന്തുഷ്‌ടി നല്‍കുന്ന ഒരു തോഴിലിടമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എന്നും പരിശ്രമിക്കും.? ശ്രീ അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ്‌ വ്യക്തമാക്കി.?ഇന്ന്‌ ആശയവിനിമയം, ആവിഷ്‌ക്കരണം, രോഗചികിത്സ എന്നിങ്ങനെ നിരവധി തലങ്ങളിലും സംഗീതത്തിന്‌ പ്രസക്തിയേറിവരികയാണ്‌. യു എസ്‌ ടി ഗ്ലോബലില്‍ ഇത്‌ വിനോദത്തിലൂടെ വിജ്ഞാനമെന്ന തലത്തിലേക്ക്‌ കൂടി ഉയരുമെന്ന പ്രതീക്ഷിക്കുന്നു,? കാലിഫോര്‍ണിയ ആസ്ഥാനമായ യു എസ്‌ ടി ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സസിന്റെ ഗ്ലോബല്‍ ഹെഡ്‌ ശ്രീ മനു ഗോപിനാഥ്‌ അഭിപ്രായപ്പെട്ടു.?യു എസ്‌ ടി ഗ്ലോബലിനെ സന്തുഷ്‌ടവും ഉല്‌പ്പാദനക്ഷമവുമായ ഒരു തൊഴിലിടമായി നിലനിര്‍ത്താനുള്ള കമ്പനിയുടെ നൂതനവും ധീരവുമായ പ്രവര്‍ത്തനമാണ്‌ ഇത്‌,? യൂസോണ്‍ റേഡിയോ സ്റ്റേഷന്റെ അവതരണവേളയില്‍ ശ്രീ അജിത്‌കുമാര്‍ ബാലകൃഷ്‌ണ പറഞ്ഞു.ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി എംബിഎ, എംസിഎ പ്രോഗ്രാമുകള്‍ യു എസ്‌ ടി ഗ്ലോബല്‍ എച്ച്‌ ആര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഈയിടെ ആരംഭിക്കുകയുണ്ടായി. കമ്പനിയുടെ വളര്‍ച്ചയില്‍ 10 വര്‍ഷത്തിലധികമായി നിര്‍ണ്ണായക പങ്ക്‌ വഹിച്ചുകൊണ്ട്‌ പ്രവര്‍ത്തിച്ചുപോരുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ടിയാണ്‌ ഈ പ്രത്യേക വിദ്യാഭ്യാസപരിപാടി ആരംഭിച്ചിരിക്കുന്നത്‌. ഇത്‌ കൂടാതെ ‘മൈ മിത്ര്‌’ എന്ന പേരില്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക സംരംഭം ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ ആവശ്യമായ സാമ്പത്തിക, മാനസിക, നിയമോപദേശങ്ങള്‍ സൗജന്യമായി ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭ്യമാക്കുന്നു.

യുഎസ്‌ടി ഗ്ലോബല്‍ആഗോള വ്യവസായസ്ഥാപനങ്ങള്‍ക്ക്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൊല്യൂഷന്‍സും സേവനങ്ങളും പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ്‌ യുഎസ്‌ടി ഗ്ലോബല്‍. ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ്‌ മോഡലിലൂടെ 24 മണിക്കൂറും തങ്ങളുടെ സേവനങ്ങള്‍ വിവിധ സെന്ററുകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കിവരുന്നു. കണ്‍സള്‍ട്ടിംഗ്‌, ടെക്‌ ബില്‍ഡ്‌, ആപ്പ്‌ളിക്കേഷന്‍ ഡെവലപ്പ്‌മെന്റ്‌ ആന്റ്‌ മെയിന്റനന്‍സ്‌, ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍, ക്യുഎ ആന്റ്‌ ടെസ്റ്റിംഗ്‌, ഇ കൊമേഴ്‌സ്‌, ബിസിനസ്സ്‌ ഇന്റലിജന്‍സ്‌, ഡേറ്റ മാനേജ്‌മെന്റ്‌, സോഷ്യല്‍ മീഡിയ സൊല്യൂഷന്‍സ്‌, ബിപിഒ തുടങ്ങിയ സേവനങ്ങളാണ്‌ യുഎസ്‌ടി ഗ്ലോബല്‍ നല്‍കുന്നത്‌. ഹെല്‍ത്ത്‌ കെയര്‍, ഇന്‍ഷുറന്‍സ്‌, റീടെയില്‍, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്‌, മാനുഫാക്‌ച്ചറിംഗ്‌ , മീഡിയ, യൂട്ടിലിറ്റി ആന്റ്‌ എനര്‍ജി ഇന്‍ഡസ്‌ട്രീസ്‌ എന്നീ മേഖലകളില്‍ യുഎസ്‌ടി ഗ്ലോബലിന്റെ സേവനങ്ങള്‍ ലഭ്യമാണ്‌. കാലിഫോര്‍ണിയയിലെ അലീസോ വിയെഹോ ആസ്ഥാനമായ യുഎസ്‌ടി ഗ്ലോബല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌, യുണൈറ്റഡ്‌ കിംഗ്‌ഡം, ഇന്ത്യ, മലേഷ്യ, ഫിലിപ്പൈന്‍സ്‌, മെക്‌സിക്കോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനനിരതമാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe