മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി; മാനനഷ്ടക്കേസിൽ പിഴ അടയ്ക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

news image
Jan 31, 2024, 2:26 pm GMT+0000 payyolionline.in

ചെന്നൈ: മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി. പിഴ അടയ്ക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. മുമ്പ് പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്നും  സിംഗിൾ ബെഞ്ചിനെ സമീപിക്കാനും കോടതി നിർദേശം നൽകി. തൃഷ അടക്കമുള്ള താരങ്ങൾക്കെതിരെ നൽകിയ കേസിലാണ് കോടതി പിഴയടയ്ക്കാൻ വിധിച്ചിരുന്നത്. ചൊതുസ്ഥലങ്ങളിൽ മാന്യമായി സംസാരിക്കാൻ നടൻ പഠിക്കണമെന്നും കോടതി പറഞ്ഞിരുന്നു. പണം അഡയാർ കാൻസർ സെന്ററിന് നൽകായിരുന്നു ഉത്തരവ്.

ലിയോയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്‌. ഇത് രൂക്ഷവിമർശത്തിന്‌ ഇടയാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe