മോർഫീനുമായി ആലുവയിൽ അതിഥി തൊഴിലാളികൾ പിടിയിൽ

news image
Dec 4, 2021, 8:52 pm IST payyolionline.in

ആലുവ: 38 ചെറിയ പൊതി മോർഫീനുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ഷെയ്ക്ക് (25) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ തുരുത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ മോർഫിൻ പിടികൂടിയത്. മൂർഷിദാബാദിൽ നിന്നുമാണ് മോർഫിൻ കൊണ്ടുവന്നത്. ഇടയ്ക്ക് നാട്ടിൽ പോയി വരുന്നവരാണ്. ചെറിയ പൊതികളിലാക്കി അതിഥി തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന.

മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് മജുനുർ മൊല്ലയ്ക്കെതിരെ കാലടി സ്റ്റേഷനിൽ കേസുണ്ട്. ആലുവ എസ്.എച്ച്.ഒ സൈജു .കെ പോൾ, എസ്.ഐമാരായ ആർ.വിനോദ്, കെ.പി.ജോണി എ.എസ്.ഐ പി.എ.ഇക്ബാൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe