മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല, തിരച്ചിൽ അവസാനിപ്പിച്ചു

news image
Nov 22, 2021, 6:56 pm IST

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നി‍ർണ്ണായകമെന്ന കരുതുന്ന ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. ഡി.ജെ.പാർട്ടിയുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് ആണ് ഇത്. കായലിൽ ഉപേക്ഷിച്ച ഹാ‍ഡിസ്കിനായി ഫയർഫോഴ്സ് സ്കൂബാ ഡൈവിങ്ങ് ടീം പരിശോധന നടത്തിയെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താണ കഴിയാതായതോടെ തിരച്ചിൽ  അവസാനിപ്പിച്ചു.

തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിലാണ് തെരച്ചിൽ നടത്തിയത്. പ്രാഫഷണൽ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചായിരുന്നു പരിശോധന. നമ്പര്‍ 18  ഹോട്ടലുടമ റോയി വയലാട്ടിൻ്റെ നിർദ്ദേശപ്രകാരം ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമാണ് തിരച്ചിൽ.

അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. നേരത്തെ ഹാര്‍ഡ് ഡിസ്ക്കിനായി ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തിരച്ചില്‍. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു.

നമ്പര്‍ 18  ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും  ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ  അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ്  അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe