“മേരി മാട്ടി മേരാ ദേശ്” ബ്ലോക്ക്‌ തല പരിപാടിക്ക് സമാപനം

news image
Oct 18, 2023, 7:44 am GMT+0000 payyolionline.in

പയ്യോളി : നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടും BTM ഹയർസെക്കന്ററി സ്കൂളും സംയുക്തമായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി
“മേരി മാട്ടി മേരാ ദേശ്”- ‘എന്റെ മണ്ണ് എന്റെ രാജ്യം’. മേലടി ബ്ലോക്ക്‌ തല സമാപന പരിപാടി സംഘടിപ്പിച്ചു . ബിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ തുറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ  ഗിരീഷ് വിവിധ വില്ലേജുകളിൽ നിന്നും സ്വീകരിച്ച കലാശം ബ്ലോക്ക്‌ മൺകുടത്തിലേക്ക് മാറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക്‌ ലെ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച അമൃത് കലാശം സ്വീകരിച്ചു ജില്ലയിലേക്ക് കൈമാറി. തുടർന്ന് വാദ്യഘോഷ അകമ്പടികളോടെ അമൃത് കലാശ് യാത്രയും നടന്നു. എന്‍എസ്എസ്  വളണ്ടിയർമാർ, വിദ്യാർത്ഥികൾ, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെ ആർ സി വണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബിടിഎം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ  സന്ധ്യ പി ദാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സുചിത്ര സ്വാഗതം പറഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ സറീന കെ, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ടീച്ചർ ബുഷ്‌റ. സി നാഷണൽ യൂത്ത് കോർഡിനേറ്റർ ശ്യാം സഞ്ജീവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൗട്ട് അധ്യാപകൻ സുജിത്  എന്‍ നന്ദി ആശംസിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe