മേപ്പയ്യൂർ: സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ സലഫി ഐ.ടി.ഇ കോളജ് ഡി.എൽ.എഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓസോൺ സംരക്ഷണ സന്ദേശ റാലിയും മേപ്പയ്യൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബോധവത്ക്കരണ സ്കിറ്റ് അവതരണവും സംഘടിപ്പിച്ചു.

മേപ്പയ്യൂർ സലഫി ഐ.ടി.ഇ കോളജ് ഡി.എൽ.എഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് അവതരിപ്പിച്ച ബോധവത്ക്കരണ സ്കിറ്റ്.
തുടർന്ന് ”എന്താണ് ഓസോൺ ശോഷണം”, ഇത് ഭൂമിയ്ക്കും, ജീവജാലങ്ങൾക്കും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു, ഓസോൺ ശോഷണം എങ്ങനെ തടയൻ സാധിക്കും എന്ന വിഷയങ്ങളിലുള്ള ബോധവത്ക്കരണ നോട്ടീസുകൾ പൊതു ജനങ്ങൾക്കായി വിതരണം ചെയ്തു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ അജയ് ആവള നിർവഹിച്ചു. ശാസ്ത്ര അധ്യാപിക സനിഷ അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി ഹമീദ്, അധ്യാപകരായ കെ. സീമ, വി.കെ സുരേഷ് കുമാർ, എം. സീന, വിദ്യാർഥികളായ അക്ഷയ, ഗൗതം ഹാഷ്മി, ആദൽ അൻവാദ്, രജ്ജ്യ രാജ്, അഞ്ചന പ്രഭാകരൻ, അഭയ് ശ്രീകുമാർ, അർച്ചന ശശി, അഞ്ചിമ, ശ്രീദേവ്, സനിക, ഇർഷാന, സാന്ദ്ര, അനന്ദു എന്നിവർ നേതൃത്വം നൽകി.