മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് മങ്ങാട്ടുമ്മൽ ക്ഷേത്ര കമ്മിറ്റിയുടെ സൗഹൃദ വിരുന്ന്

news image
Feb 24, 2024, 5:27 am GMT+0000 payyolionline.in

മേപ്പയ്യൂർ: മതസൗഹാർദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മേപ്പയ്യൂർ മങ്ങാട്ടുമ്മൽ ശ്രീ പരദേവതാ ക്ഷേത്ര ഭാരവാഹികളും വനിതാ കമ്മറ്റി അംഗങ്ങളും മേപ്പയ്യൂരിൽ നടന്ന ടൗൺ ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ വിരുന്നൊരുക്കിയാണ് ക്ഷേത്ര കമ്മറ്റി ആഘോഷിച്ചത്. ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ ആളുകൾക്കും ക്ഷേത്ര കമ്മറ്റിയുടെ വക പായസം വിതരണവും നടത്തി.

മേപ്പയ്യൂർ മങ്ങാട്ടുമ്മൽ ക്ഷേത്രം രക്ഷാധികാരി സുരേഷ് മങ്ങാട്ടുമ്മൽ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി.എം ബാലൻ, സെക്രട്ടറി എം.എം ബാബു, വനിതാ കമ്മിറ്റി ഭാരവാഹികളായ റീന പടിക്കൽ, പങ്കജ മങ്ങാട്ടുമ്മൽ, തുടങ്ങിയവർ സൗഹൃദ വിരുന്നിന് നേതൃത്വം നൽകി.ടൗൺ ജുമാ മസ്ജിദ് പ്രസിഡൻ്റ് കൊടുമയിൽ കുഞ്ഞമ്മത് ഹാജി, സെക്രട്ടറി യു നിസാർ ദാരിമി, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ഹോണസ്റ്റി, ഇ.കുഞ്ഞിമൊയ്തി, ജലീൽ ചേണിയാം കണ്ടി തുടങ്ങിയവർ ക്ഷേത്രകമ്മിറ്റിക്ക് വേണ്ട സഹായസഹകരണങ്ങൾ ഒരുക്കി കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe