മേപ്പയ്യൂരിൽ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി – വീഡിയോ

news image
Jul 29, 2022, 11:19 am IST payyolionline.in

മേപ്പയൂര്‍ : മേപ്പയ്യൂര്‍ ബസ് സ്റ്റാന്റഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൂട്ടത്തല്ലും. ഇന്ന് രാവിലെ 9 30 ഓടെയാണ് സംഭവം. സമയക്രമത്തെ ചോദ്യം ചെയ്തു കൊണ്ടാണ തര്‍ക്കം ആരംഭിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ഇരു ബസ്സുകളിലെയും ജീവനക്കാരാര്‍ തമ്മിലാണ് പ്രശ്‌നമുണ്ടായത്.

 

 

മേപ്പയ്യൂര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തമ്പുരാട്ടി, പാര്‍വ്വതി ബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. മേപ്പയ്യൂര്‍ സ്റ്റാന്റിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും യാത്രക്കാരും ഇടപെട്ടാണ് ഇവരെ പിടിച്ച് മാറ്റിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ മേപ്പയ്യൂര്‍ ഗവ. ആശുപത്രിയിലും പേരാമ്പ്ര താലൂക്കാശുപത്രിയും ചികിത്സ തേടി. പരാതി ലഭിച്ചാല്‍ കേസ്സെടുക്കുമെന്ന് മേപ്പയ്യൂര്‍ പോലീസ് പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe