.
മേപ്പയ്യൂർ:ഷാഫി പറമ്പിൽ എം.പി മേപ്പയ്യൂർ പഞ്ചായത്തിൽ നന്ദി പ്രകടന യാത്ര നടത്തി. കീഴ്പ്പയ്യൂർ മണപ്പുറം മുക്ക്, ജനകീയ മുക്ക്, കൂനം വള്ളിക്കാവ്, മേപ്പയ്യൂർ, മഞ്ഞക്കുളം, അയിമ്പാടിപ്പാറ, ചാവട്ട്, മടത്തും ഭാഗം മൈത്രീനഗർ എന്നിവടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകി.

ഷാഫി പറമ്പിൽ എം.പിയുടെ നന്ദി പ്രകടന യാത്രയ്ക്ക് മേപ്പയ്യൂർ മൈത്രീനഗറിൽ നൽകിയ സ്വീകരണം
മൈത്രീനഗറിൽ നടന്ന സ്വീകരണത്തിൽ പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, ശ്രീ നിലയം വിജയൻ, മൊയ്തി മിലൻ, ആന്തേരി ഗോപാലകൃഷ്ണൻ, കെ.പി വേണുപോൽ എന്നിവർ നേതൃത്വം നൽകി. ആർ.കെ മുനീർ, ഇ.അശോകൻ, കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, പി.കെ അനീഷ് എന്നിവർ ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്നു.