മേപ്പയൂര്‍: ഉറവിട മാലിന്യ സംസ്ക്കരണം ലക്ഷ്യം വെച്ച് ശുചിത്വമിഷ്യന്റെ സഹായത്തോടെ നടപ്പിലാകുന്ന മേപ്പയൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം പദ്ധതി തുടങ്ങി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൈപ്പ് കംബോസ്റ്റ് സ്ഥാപിക്കാന്‍ ശുചിത്വ മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 900 രൂപ ചിലവ് വരുന്ന പൈപ് പ്കംബോസ്റ്റ് 90 രൂപ ഗുണഭോക്ത വീഹിതം വാങ്ങിയാണ് വിതരണം ചെയ്യുക. ടൌണ്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു. കച്ചവട സ്ഥാപനങ്ങളുടെ സഹായത്തോടെ 15 തൊഴിലാളികള്‍ ആണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്വാരിബാഗുകള്ക്ക് പകരം തുണിസഞ്ചി ഉപയോഗിക്കുന്നതിനുള്ള പദ്ധതി ഒക്ടോബര്‍ 2 മുതല്‍ നടപ്പിലാക്കിവരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ടൌണിലെ എല്ലാ കടകളിലും പ്രതേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമേണ മുഴുവന്‍ വീടുകളിലും ഈ സംവിധാനം വ്യാപിപ്പിക്കും. ഇതുവഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പുനരുപയോഗത്തിന് തയ്യാറാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 34 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഗുണഭോഗ്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട് ജൈവമാലിന്യങ്ങളും അജൈവമാലിനയങ്ങളും വേര്‍തിരിച്ച് സംസ്ക്കരിച്ച് സമ്പൂര്‍ണ്ണശുചിത്വം ഉറപ്പ് വരുത്തുന്ന പദ്ധതി പൊതുജന പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്.
കടകളില്‍ പ്ലാസ്റ്റിക് ക്വാരിബാഗുകള് നിരോധിച്ചതിന്റെ പ്രഖ്യാപനവും തുണി സഞ്ചിവിതരണത്തിന്റെ ഉദ്ഘാടനവും മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന് നിര്‍വ്വഹിച്ചു. എ.കെ വസന്ത അധ്യക്ഷയായി. കെ. രാജീവന്, കെ.പി രാമചന്ദ്രന്, കെ.വി ദിവാകരന്, സതീദേവരാജന്, ഷര്മിനകോമത്ത്, കെ.ടി രാജന്, നാരായണന് കിടാവ്, കെ.എം എ അസീസ്, കീഴന സുരേഷ്, വി.വി ചന്ദ്രന്, മധുപുഴയരികത്ത്, എ.ടി.സി അമ്മത്, ഷംസുദ്ധീന് കമ്മന, മധുസൂധനന് എന്നിവര്‍ സംസാരിച്ചു. എന്‍. എം ദാമോദരന്‍ സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്പെക്ട്ടര്‍ സിദ്ദിഖ് സ്വാഗതവും പറഞ്ഞു.